Skip to main content

അഞ്ചു വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു: ഉദ്ഘാടനം 28ന്  

ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയില്‍ അഞ്ച് എണ്ണം കൂടി. ജനുവരി 28 ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍  ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ  ജില്ലയിലെ സ്മാര്‍ട്ടായ വില്ലേജ് ഓഫീസുകളുടെ എണ്ണം 15 ആകും. അയണിവേലികുളങ്ങര രാവിലെ 10.30 നും മൈനാഗപ്പള്ളി 11.30 നും തലവൂര്‍ വില്ലേജ് ഓഫീസ്  ഉച്ചകഴിഞ്ഞ് രണ്ടിനും കുളക്കട വില്ലേജ് ഓഫീസ് വൈകിട്ട് നാലിനും വെളിനല്ലൂര്‍ വൈകിട്ട് അഞ്ചിനും ഉദ്ഘാടനം ചെയ്യും.
കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങില്‍ എം എല്‍ എ മാരായ ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍, പി അയിഷ പോറ്റി, മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവര്‍ അതത് മണ്ഡലങ്ങളില്‍ അധ്യക്ഷത വഹിക്കും. എം പി മാരായ എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എന്‍ കെ പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുമ്മിള്‍, പുന്നല വില്ലേജുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ് ഇവയുടെ ഉദ്ഘാടനം  ഉടന്‍ തന്നെ നടക്കും.
(പി.ആര്‍.കെ നമ്പര്‍.245/2021)

 

date