ദുരിതാശ്വാസ അഭയകേന്ദ്രം: ഉദ്ഘാടനം 28ന്
ദേശീയ ചുഴലിക്കാറ്റ് പദ്ധതിയില്‍ തഴവയില്‍ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം ജനുവരി 28 ന് റവന്യൂ വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. എം പി മാരായ എ എം ആരിഫ്, കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രകൃതിക്ഷോഭങ്ങളില്‍ പെടുന്നവര്‍ക്ക് താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രം ഒരുക്കാന്‍ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 3.5 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്നത്. പദ്ധതിയുടെ 75 ശതമാനം സാമ്പത്തിക സഹായം ദേശീയ ദുരന്തനിവാരണ അതോറിറ്റി ലഭ്യമാക്കും സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസസൗകര്യങ്ങളും ശുചിമുറികളും കുട്ടികള്‍ക്കുള്ള സൗകര്യങ്ങളും പൊതു അടുക്കളയും സജ്ജമാണ്.
(പി.ആര്‍.കെ നമ്പര്‍.246/2021)
- Log in to post comments