തരംതിരിച്ച അജൈവ പാഴ് വസ്തുക്കള്‍ കൈമാറി
എറണാകുളം: തൃക്കാക്കര നഗരസഭയിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍ററില്‍ (എം സി എഫ്) നിന്നും തരംതിരിച്ച അജൈവ പാഴ് വസ്തുക്കള്‍ പുന: ചംക്രമണത്തിനായി കൊണ്ടു പോകുന്ന വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ എസ് സുഹാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്സും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററില്‍ കൊണ്ട് വന്ന് തരംതിരിച്ച് മൂല്യ വര്‍ദ്ധന വരുത്തി പുന: ചംക്രമണത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ജനുവരി മാസം കൈമാറിയ പാഴ് വസ്തുക്കളുടെ തുകയായി 11725 രൂപയുടെ ചെക്ക് കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയില്‍ നിന്നും ഹരിത കര്‍മ്മ സേന ഏറ്റു വാങ്ങിയിരുന്നു. നഗരസഭ ഓഫീസ് ഹരിത ഓഫീസായി പ്രഖ്യാപിച്ചത് സംബന്ധിച്ച് ഹരിത കേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റെയും സര്‍ട്ടിഫിക്കറ്റും നഗരസഭയ്ക്ക് കൈമാറി. നഗരസഭയുടെ അജൈവമാലിന്യ ശേഖരണ കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി, ഹരിത കേരളം , ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഹരിതസഹായസ്ഥാപനമായ പെലിക്കന്‍ ഫൗണ്ടേഷന്‍ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments