വാഹന ലേലം
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നതും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ കെ.എല്‍ 10 വി 0995 ക്രൂയിസര്‍ (ടെമ്പോ ട്രാക്സ്-2005 മോഡല്‍) ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 2.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂറ് മുന്‍പ് 11,000 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കണം. താത്പര്യമുള്ളവര്‍ ദര്‍ഘാസ് നേരിട്ടോ തപാല്‍ വഴിയോ ഫെബ്രുവരി ആറിന് രാവിലെ 11നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ലേലം ചെയ്യാനുദ്ദേശിക്കുന്ന വാഹനം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734387.
- Log in to post comments