എസ്.എസ്.എല്‍.സി ഫലം: 'പി.ആര്‍.ഡി. ലൈവ്' ആപ്പില്‍ ലഭിക്കും
2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി. ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കി. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 2016 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ചാണ് 'പി.ആര്‍.ഡി. ലൈവ്' ശ്രദ്ധേയമായത്. വിവിധ സര്‍ക്കാര്‍ വാര്‍ത്തകളും അറിയിപ്പുകളും വീഡിയോകളും സമയബന്ധിതമായി 'പി.ആര്‍.ഡി. ലൈവ്' ലൂടെ ലഭിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴിലുള്ള തോട്ട്‌സ് റിപ്പിള്‍സ് എന്ന കമ്പനിയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി ആപ്പ് നിര്‍മ്മിച്ചത്.
പി.എന്‍.എക്‌സ്.1599/18
- Log in to post comments