Skip to main content

അദാലത്ത് നടത്തുന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം മുന്‍ഗണനാ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി തവനൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന റേഷന്‍ കടകളില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കുന്നതിനായി നവംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ തവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആവശ്യമായരേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്.  വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ ലഭിക്കും.

 

date