Skip to main content

കുട്ടികളുടെ സംരക്ഷണം: ശില്പശാല നടത്തി

 

    സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ജെ.പി.എച്ച്.എന്‍മാര്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.   മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍  മഹേന്ദ്രപുരിയില്‍ നടന്ന സംഘടിപ്പിച്ച  പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു.

    കുട്ടികളുടെ അതിജീവനാവകാശത്തെക്കുറിച്ച്  മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി ജയകൃഷ്ണനും  കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കെ.പി ഷാജിയും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെ കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലിയും  ക്ലാസെടുത്തു. കുട്ടികളുടെ സംരക്ഷണത്തിനായി അടുത്ത ഒരു വര്‍ഷം ബ്ലോക്ക് തലത്തില്‍ നടത്തേണ്ട പ്രോഗ്രാമുകള്‍ ശില്പശാലയില്‍ തയ്യാറാക്കി.

    ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ ഹാരിസ് പഞ്ചിലി,ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കെ.പി ഷാജി  ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ് വേങ്ങര, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് ഫസല്‍ പുള്ളാട്ട് ഔട് റീച്ച്  വര്‍ക്കര്‍ ഫാരിസ വൈലത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

date