Post Category
സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 5861 പരാതികള്‍ ലഭിച്ചു
മുഖ്യന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ ഇന്നലെ(ജനുവരി 29) വൈകിട്ട് അഞ്ചുവലെ 5861 പരാതികള്‍ ലഭിച്ചു. ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കില്‍ ശ്രീനാരായണ കോളേജിലാണ് അദാലത്ത്. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് ഗവണ്മെന്റ് എച്ച് എസ് എസ് പുനലൂരിലും, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിലും നടക്കും.
മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ നേരിട്ട് അദാലത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് സത്വര നടപടികളെടുത്തുവരുന്നു.
(പി.ആര്.കെ നമ്പര്‍.288/2021)
date
- Log in to post comments