Skip to main content

രക്തസാക്ഷി ദിനാചരണം ഇന്ന്(ജനുവരി 30)

രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിദിനം ഇന്ന്(ജനുവരി 30) കോവിഡ് സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെ ആചരിക്കും. രാവിലെ എട്ടിന് ഗാന്ധി പാര്‍ക്കിലെ മാഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ദൃഢപ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കും. പ്രവേശനം ക്ഷണിക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമായിരിക്കും.
(പി.ആര്‍.കെ നമ്പര്‍.289/2021)

 

date