Skip to main content

എസ്.എസ്.എല്‍.സി ഫലം: പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭിച്ചത് 44 ലക്ഷം ഹിറ്റ്

    എസ്.എസ്.എല്‍.സി ഫലം അറിയുന്നതിന് ഇന്നലെ (മേയ് 3) നാലര മണിക്കൂറിനിടെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭിച്ചത് 44 ലക്ഷം ഹിറ്റ്. രാവിലെ 10.35 ന് മാത്രം 7.37 ലക്ഷം ഹിറ്റാണ് ലഭിച്ചത്. നിലവില്‍ 1,20,000 പേരാണ് ആപ്പ് ഗൂഗില്‍ പ്ലേസ്‌റ്റോറില്‍ നിന്ന്     മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്നത്.
    എസ്.എസ്.എല്‍.സി ഫലം ആപ്പില്‍ അപ്‌ലോഡ് ചെയ്ത ശേഷം തടസങ്ങളില്ലാതെ ലഭ്യമാക്കാനായെന്നത് ശ്രദ്ധേയമാണ്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റിലും ഫലം ലഭ്യമാക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ അറിയിപ്പുകള്‍, വാര്‍ത്തകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭ്യമാണ്. 
പി.എന്‍.എക്‌സ്.1646/18

date