Skip to main content

ലേബലിംഗ് തൊഴിലാളികള്‍ക്ക് അംഗത്വകാര്‍ഡ് 

അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലേബലിംഗ് തൊഴിലാളികള്‍ക്കുള്ള അംഗത്വകാര്‍ഡ് വിതരണവും വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് (15) രാവിലെ 11 ന് നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ബോര്‍ഡ് ചെയര്‍മാന്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. 

പി.എന്‍.എക്‌സ്.4835/17

date