സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് കൊല്ലം താലൂക്കില്‍ ഇന്ന്(ഫെബ്രുവരി 1)
കൊല്ലം താലൂക്കിലെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സാന്ത്വന സ്പര്‍ശം ഇന്ന്(ഫെബ്രുവരി 1) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൊല്ലം എസ് എന്‍ കോളജില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ കഴിയാത്ത മുന്തിയ പരിഗണന ലഭിക്കേണ്ടവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷ നല്‍കാം. എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ പാലനം കര്‍ശനമാണ്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് അകെ 6077 പരാതികളാണ് ലഭിച്ചത്. കൊല്ലം-2588, കരുനാഗപ്പള്ളി-1201, കൊട്ടാരക്കര-989, പുനലൂര്‍-633, കുന്നത്തൂര്‍-484, പത്തനാപുരം-182 എന്നിങ്ങനെയാണ് താലൂക്കുകളില്‍ ലഭിച്ച പരാതികളുടെ എണ്ണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായത്തിനായി 690 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം-299, കരുനാഗപ്പള്ളി-163, പുനലൂര്‍-95, കൊട്ടാരക്കര-89, കുന്നത്തൂര്‍-28, പത്തനാപുരം-16.
കൊല്ലം താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് ഉച്ചയ്ക്ക് മുന്‍പും മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് ശേഷമുള്ള സമയവുമാണ് ജില്ലാ ഭരണകൂടം ക്രമീകരിച്ചിട്ടുള്ളത്.
അദാലത്തില്‍ ലഭിച്ച അപേക്ഷകളുടെ മറുപടികള്‍ സഹിതം അദാലത്ത് ദിവസം രാവിലെ ഒന്‍പതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കൊല്ലം എസ് എന്‍ കോളജില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓഫീസര്‍മാര്‍ പ്രതിനിധികളെ അയയ്ക്കാതെ നേരിട്ട് ഹാജരാകേണ്ടതാണ്. പരാതികക്ഷികള്‍ക്ക് രാവിലെ 10 മുതലാണ് പ്രവേശനം. കോളേജ് പ്രധാന കവാടത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിലാണ് പരാതി നല്‍കിയവര്‍ എത്തേണ്ടത്. അവിടെ നിന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പരാതി പരിഹാരം നിര്‍ദേശിക്കുന്ന ഹാളിലേക്കും, ആവശ്യമെങ്കില്‍ മന്ത്രിമാരുടെ സമീപത്തേക്കും കടത്തിവിടും.
കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് ഗവണ്‍മെന്റ് എച്ച് എസ് എസ് പുനലൂരിലും, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളിലും അദാലത്ത് നടക്കും.
(പി.ആര്‍.കെ നമ്പര്‍.308/2021)
- Log in to post comments