പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം മേയര്‍ നിര്‍വ്വഹിച്ചു
ജില്ലയില്‍ അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന പള്‍സ് പോളിയോ യജ്ഞം ഗവണ്‍മെന്റ് വിക്‌ടോറിയാ ആശുപത്രിയില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആശുപത്രി സൂപ്രണ്ടും ആര്‍ സി എച്ച് ഓഫീസറുമായ ഡോ വി കൃഷ്ണവേണി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, എം സി എച് ഓഫീസര്‍ വസന്തകുമാരി, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ പി ജയ, ആര്‍ എം ഒ ഡോ അനു ജെ. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള 152347 കുട്ടികള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുള്ള 505 കുട്ടികള്‍ക്കും ഇന്നലെ(ജനുവരി 31) പോളിയോ തുള്ളിമരുന്ന് നല്‍കി. ജില്ലയില്‍ ആകെ 1387 പള്‍സ് പോളിയോ ബൂത്തുകളാണ് പ്രവര്‍ത്തിച്ചത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍ എന്നിങ്ങനെ ആളുകള്‍ വന്നുപോയികൊണ്ടിരിക്കുന്ന കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 20 മൊബൈല്‍ ടീമുകളും പ്രവര്‍ത്തിച്ചു.
(പി.ആര്‍.കെ നമ്പര്‍.309/2021)
- Log in to post comments