കോവിഡ് 484, രോഗമുക്തി 306
ജില്ലയില്‍ ഇന്നലെ(ജനുവരി 31) 484 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് വടക്ക്, തഴവ, മയ്യനാട്, തൊടിയൂര്‍, കുളക്കട, തെക്കുംഭാഗം, വെളിയം, കല്ലുവാതുക്കല്‍, പവിത്രേശ്വരം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം വഴി 480 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 52 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, അഞ്ചാലുംമൂട്, കടവൂര്‍, മങ്ങാട്, വാളത്തുംഗല്‍, ശക്തികുളങ്ങര പ്രദേശങ്ങളില്‍ നാലു വീതവും അയത്തില്‍, വടക്കേവിള, എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-21, പുനലൂര്‍-12, കൊട്ടാരക്കര-ഒന്‍പത്, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ശാസ്താംകോട്ട-28, മൈനാഗപ്പള്ളി-25, ശൂരനാട് വടക്ക്-21, തഴവ, മയ്യനാട് എന്നിവിടങ്ങളില്‍ 19 വീതവും തൊടിയൂര്‍-15 കുളക്കട-14, തെക്കുംഭാഗം, വെളിയം ഭാഗങ്ങളില്‍ 13 വീതവും കല്ലുവാതുക്കല്‍-12, പവിത്രേശ്വരം-10, മൈലം-ഒന്‍പത്, കിഴക്കേകല്ലട, ഉമ്മന്നൂര്‍ തൃക്കരുവ, പെരിനാട്, വിളക്കുടി പ്രദേശങ്ങളില്‍ എട്ടു വീതവും ഇളമ്പള്ളൂര്‍, കരവാളൂര്‍, കുന്നത്തൂര്‍, നെടുവത്തൂര്‍, പത്തനാപുരം ഭാഗങ്ങളില്‍ ഏഴു വീതവും ഓച്ചിറ, തേവലക്കര എന്നിവിടങ്ങളില്‍ ആറു വീതവും എഴുകോണ്‍, കടയ്ക്കല്‍, കൊറ്റങ്കര പ്രദേശങ്ങളില്‍ അഞ്ചു വീതവും ആദിച്ചനല്ലൂര്‍, ഏരൂര്‍, കരീപ്ര, ചവറ, തെ•ല, നെടുമ്പന, പനയം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും ഇട്ടിവ, കുണ്ടറ, ചാത്തന്നൂര്‍, പ•ന, പോരുവഴി, വെട്ടിക്കവല, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.310/2021)
- Log in to post comments