സാന്ത്വനം ഈ സ്പര്‍ശം; സഹായഹസ്തവുമായി ക്രിസ്റ്റഫറിന് അരികിലേക്ക് മന്ത്രിയെത്തി
ജ•നാ ഇരുകാലുകളുമില്ലാത്ത ക്രിസ്റ്റഫറിന് സാന്ത്വന സ്പര്‍ശമായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്. കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന അദാലത്തില്‍ ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷയുമായി എത്തിയ ക്രിസ്റ്റഫറിന്റെ അരികിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് അദേഹത്തിന്റെ അവസ്ഥ കേട്ടറിഞ്ഞു പരിഹാരം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25000 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.
70 വയസുള്ള ഇദ്ദേഹം കൊല്ലം മൈലക്കാട് സ്വദേശിയാണ്. പരസഹായമില്ലാതെ ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു നയിക്കുകയാണ് ക്രിസ്റ്റഫര്‍. ഇരുകാലുകളും ഇല്ലാത്തതിനാല്‍ ജീവിത മാര്‍ഗത്തിനായി ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ക്രിസ്റ്റഫറിന്റേത്. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടുകൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്.
ചികിത്സാ ധനസഹായത്തിനായി ക്രിസ്റ്റഫര്‍ മുട്ടാത്ത വാതിലുകളില്ല. ഒടുവിലാണ് സാന്ത്വന സ്പര്‍ശം - മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷയുമായി എത്തിയത്. അപേക്ഷ പരിശോധിച്ച മന്ത്രിമാര്‍ ഉടന്‍തന്നെ ചികിത്സ ധനസഹായം അനുവദിക്കുകയായിരുന്നു. സര്‍ക്കാരിന്റെ കരുതലില്‍ നിറഞ്ഞ സന്തോഷത്തിലാണ് ക്രിസ്റ്റഫര്‍.
(പി.ആര്‍.കെ നമ്പര്‍.312/2021)
- Log in to post comments