രോഗമുക്തി 332, കോവിഡ് 253
ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 1) 332 പേര്‍ കോവിഡ് രോഗമുക്തി നേടി. 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴി, പൂയപ്പള്ളി, വെളിനല്ലൂര്‍, പ•ന ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 247 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്കാണ് രോഗബാധ. അയത്തില്‍, ഇരവിപുരം എന്നിവിടങ്ങളില്‍ മൂന്നു വീതം രോഗബാധിതരാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-എട്ട്, കരുനാഗപ്പള്ളി-ആറ്, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴി-20, പൂയപ്പള്ളി-15, വെളിനല്ലൂര്‍-12, പ•ന-10, മയ്യനാട്-ഒന്‍പത്, ചവറ നീണ്ടകര എന്നിവിടങ്ങളില്‍ എട്ടു വീതവും എഴുകോണ്‍-ഏഴ്, വെളിയം-ആറ്, അഞ്ചല്‍, കൊറ്റങ്കര, നെടുമ്പന, നെടുവത്തൂര്‍, മൈലം, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചു വീതവും ഇളമാട്, ഏരൂര്‍, തൃക്കോവില്‍വട്ടം, പവിത്രേശ്വരം, പോരുവഴി, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ നാലു വീതവും അലയമണ്‍, ഇട്ടിവ, ഉമ്മന്നൂര്‍, ഓച്ചിറ, കരവാളൂര്‍, കല്ലുവാതുക്കല്‍, തലവൂര്‍, തേവലക്കര, ശൂരനാട് വടക്ക്, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.325/2021)
- Log in to post comments