Skip to main content

ഭരണപരിഷ്‌കാര കമ്മീഷന്‍ ശില്പശാല ഇന്ന് (നവംബര്‍ 15)

സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച്  ഭരണപരിഷ്‌കാര കമ്മീഷന്‍ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥ പരിശീലന സ്ഥാപനങ്ങളുടെയും മേധാവികളെയും ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ഇന്ന് (നവംബര്‍ 15) ശില്പശാല നടത്തും.  തിരുവനന്തപുരം ഐ.എം.ജി യിലെ പത്മം ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കുന്ന ശില്പശാലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷത വഹിക്കും.  കമ്മീഷന്‍ അംഗം സി.പി. നായര്‍ പങ്കെടുക്കും.  മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ശിലപ്ശാലയില്‍ മുഖ്യപ്രഭാഷണവും കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഷീല തോമസ് വിഷയാവതരണവും നടത്തും. 

പി.എന്‍.എക്‌സ്.4837/17

date