സമഗ്രവികസന പാതയില്‍ കയര്‍ സംഘങ്ങള്‍
കൊച്ചി: പരമ്പരാഗത കയര്‍ തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവും തൊഴില്‍ വികസനവും അടക്കം സമഗ്രവികസനപാതയില്‍ മുന്നേറുകയാണ് ജില്ലയിലെ കയര്‍ സംഘങ്ങള്‍. കഴിഞ്ഞ രണ്ട്് സാമ്പത്തിക വര്‍ഷങ്ങളിലായി കയര്‍ സംഘങ്ങളുടെ വരുമാനം ഉറപ്പാക്കല്‍ പദ്ധതിയില്‍ മാത്രം ജില്ലയില്‍ അനുവദിച്ചത് 32.50 ലക്ഷം രൂപയാണ്. തൊഴിലാളികളുടെ മിനിമം കൂലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘങ്ങള്‍ നല്‍കുന്ന വേതനത്തിന് പുറമേ സര്‍ക്കാര്‍ വിഹിതംകൂടി ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ 451 പരമ്പരാഗത കയര്‍ തൊഴിലാളികളാണ് ഗുണഭോക്താക്കളായത്.
കയര്‍മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുന്നതിനായി കയര്‍ സംഘങ്ങള്‍ സംഭരിക്കുന്ന തൊണ്ടിന് ഇന്‍സെന്റീവും ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചകിരിയ്ക്ക് സബ്സിഡിയ്ക്ക്് പുറമേ വാഹന വാടകയും ഉറപ്പാക്കുന്നതിനായി അനുവദിച്ച 15 ലക്ഷം രൂപയിലൂടെ ആറോളം കയര്‍ ഉത്പാദന സംഘങ്ങള്‍ക്ക്് ചകിരി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിച്ചു. സഹകരണ സംഘങ്ങളുടെ ഉത്പാദന വിപണന നഷ്ടം കുറയ്ക്കുന്നതിനായി 20 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായമാണ് വിവിധ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചത്്.
വിവിധ സംഘങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സര്‍ക്കാര്‍ പദ്ധതിയായിരുന്നു കയര്‍ കോര്‍പ്പറേറ്റ്് സപ്പോര്‍ട്ട് സ്‌കീം. സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൂടുതല്‍ പേര്‍ക്ക്്് തൊഴിലവസം വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിന് പുറമേ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്്പ ലഭ്യമാക്കി സംഘങ്ങളുടെ ആധുനിക വത്്കരണവും ലക്ഷ്യമിടുന്നു. പ്രൊജക്ട്് തലത്തില്‍ പദ്ധതിക്കായി അനുവദിച്ച 24.25 ലക്ഷം രൂപ 11 സംഘങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചു. പ്രാഥമിക കയര്‍പിരി സംഘങ്ങളുടെ പുനസംഘടനയുടെ ഭാഗമായി കയര്‍പിരി സംഘങ്ങളിലേയും മാറ്റിംഗ്്സ് സംഘങ്ങളിലെ ജീവനക്കാര്‍ക്കും മാനേജീരിയല്‍ സബ്‌സിഡി ഇനത്തില്‍ മാത്രം 21 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 11 സംഘങ്ങളിലെ തൊഴിലാളികള്‍ ഇതിന്റെ ഉപഭോക്താക്കളായി.
പ്രാഥമിക കയര്‍പിരി സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ മെഷിനറികള്‍ സ്ഥാപിക്കുന്നതിനുമായി 13.85 ലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ച്്് രണ്ട്്് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മെഷീനറികള്‍ സ്ഥാപിക്കുകയും ചെയ്തു. 50 ശതമാനം കേന്ദ്രവിഹിതത്തോടെ നടപ്പാക്കുന്ന മാര്‍ക്കറ്റിംഗ് ഡവലപ്പ്്മെന്റ്്് അസിസ്റ്റന്‍സ്്് പദ്ധതിയും സംഘങ്ങളുടെ ഉത്പാദന വിപണന വര്‍ദ്ധനവും അതിലൂടെ തൊഴില്‍ ലഭ്യതയുമാണ് വിഭാവനം ചെയ്യുന്നത്്.
- Log in to post comments