Post Category
നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോതമംഗലം:ജനകീയ പങ്കാളിത്തത്തോടെ ഹൈടെക് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച തൃക്കാരിയൂർ വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.1987 ൽ സ്ഥാപിച്ച വില്ലേജ് ഓഫീസ് നെല്ലിക്കുഴി, പിണ്ടിമന,കോട്ടപ്പടി എന്നീ പഞ്ചായത്തുകളുടെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും വിവിധ വാർഡുകൾ ഉൾപ്പെടുന്നതാണ്.
ചടങ്ങിൽ എ ഡി എം സാബു കെ ഐസക്,തഹസിൽദാർമാരായ റേച്ചൽ കെ വർഗീസ്,കെ എം നാസർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്,വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ,വില്ലേജ് ഓഫീസർ പി എം റഹിം,റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
date
- Log in to post comments