Skip to main content

കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കര്‍; അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പിന്റെ പരവൂര്‍ നെടുങ്ങോലത്തുള്ള സഖി - വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. എം എസ് ഡബ്ല്യൂ/എല്‍ എല്‍ ബി ബിരുദവും മൂന്നു വര്‍ഷത്തില്‍ കുറയാതെ സ്ത്രീ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന പരിചയവും വേണം. പ്രായം 25 നും 45 നും മധ്യേ. അപേക്ഷ വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, കൊല്ലം, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍ ഫെബ്രുവരി ആറിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999052.
(പി.ആര്‍.കെ നമ്പര്‍.373/2021)

 

date