തീരദേശത്ത് അക്ഷരലഹരി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍, ഫിഷറീസ് വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനിലൂടെ നടപ്പിലാക്കുന്ന തീരദേശ സാക്ഷരതാ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും പ്രേരക്മാര്‍ക്കും പരിശീലനം നല്കി.
അക്ഷര സാഗരം സ്റ്റേറ്റ് കോ-ഓ ഓഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. കൊല്ലം ജില്ലാ കോ ഓഡിനേറ്റര്‍ എസ്.പി ഹരിഹരന് ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍ ഡോ.വി.വി.മാത്യൂ, കോഴിക്കോട് ജില്ലാ അസി.കോ-ഓഡിനേറ്റര്‍ ആര്.അജിത്കുമാര്‍, ഫിഷറീസ് സൂപ്രണ്ട് സന്ദീപ്, സാക്ഷരതാ മിഷന് അസി:കോ-ഓഡിനേറ്റര്‍മാരായ ജസ്റ്റിന് ജോസഫ്, ടി.വി.ശിജന് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. രണ്ടാം ഘട്ടത്തില്‍ എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 39 പഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ അക്ഷരസാഗരം പദ്ധതിയിലൂടെ സാക്ഷരതാ പരിപാടിയും നാലാംതരം തുല്യതാ പരിപാടിയുമാണ് നടപ്പാക്കിയത്.
- Log in to post comments