Skip to main content

  വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ;  കരട് പട്ടിക പ്രസിദ്ധീകരിച്ചു

    കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ്് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക നഗരസഭാ ഓഫീസ്, താലൂക്ക് വില്ലേജ് ഓഫീസുകള്‍, മുനിസിപ്പല്‍ ലൈബ്രറി എന്നിവിടങ്ങളില്‍ നോട്ടീസ് ബോര്‍ഡിലും നഗരസഭാ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിന്‍മേല്‍ പരാതികളുണ്ടെങ്കില്‍ ജൂണ്‍ 11 ന് വൈകുന്നേരം നാല് മണിക്കുള്ളില്‍ നഗരസഭാ ഓഫീസില്‍ രേഖാമൂലം അറിയിക്കണം.
                       

date