Skip to main content

ആത്മ - കര്‍ഷക അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

    കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുളള അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി  മാനേജ്‌മെന്റ് ഏജന്‍സി ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുളള വിവിധ കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
    മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച നാളികേര കര്‍ഷകന്‍, മൃഗസംരക്ഷണ വിഭാഗത്തില്‍ മികവ് തെളിയച്ചവര്‍, മികച്ച ഹോര്‍ട്ടി കള്‍ച്ചര്‍ (കുരുമുളക്, കൊക്കോ, വാഴ, തേനീച്ച വളര്‍ത്തല്‍) കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.  അര്‍ഹരായ കര്‍ഷകര്‍ ഈ മാസം 14 നകം അതാത് സ്ഥലത്തെ കൃഷി ഭവനുകളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
                   

date