Skip to main content

നെടുമ്പന പഞ്ചായത്തില്‍ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

നെടുമ്പന ഗ്രാമപഞ്ചായത്തില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച പുലിയില - മജിസ്‌ട്രേറ്റ്മുക്ക് - പള്ളിമണ്‍ റോഡിന്റെ ഉദ്ഘാടനം പള്ളിമണ്‍ കിഴക്കേ ജംഗ്ഷനിലും പുലിയില സംഘം - തടത്തില്‍മുക്ക് - ഇളവൂര്‍ ഏറ്റുവായിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം പുലിയില സംഘം ജംഗ്ഷനിലും നടന്ന ചടങ്ങുകളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സുധാകരന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരന്‍, വിവിധ തദ്ദേശ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.390/2021)

 

date