Skip to main content

ഓച്ചിറ വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍ പി എസിലെ  ഹൈടെക് മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓച്ചിറ വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍ പി എസില്‍ പുതുതായി  നിര്‍മിച്ച ഹൈടെക് മന്ദിരത്തിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒരു
കോടി രൂപയാണ്  ഹൈടെക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
എസ് എസ് കെ അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ കെ എസ് ശ്രീകല,  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് അപ്രസ് ജിഹാന്‍, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.393/2021)

 

date