Skip to main content

സബ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനു വേണ്ടി സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ(ഫെബ്രുവരി 7) ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ചാമക്കട മാര്‍ക്കറ്റ്,  തുണിക്കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കുപുറമേ ആശ്രാമത്ത് നടക്കുന്ന പ്രദര്‍ശന സ്ഥലത്തും പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സംഭവങ്ങളില്‍  പിഴ ചുമത്തി താക്കീത് നല്‍കി വിട്ടയച്ചു. രണ്ടാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍  പ്രതിരോധം ശക്തിപ്പെടുത്താനാകുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.311/2021)

 

date