Post Category
കൊയ്ത്തു മഹോത്സവം സംഘടിപ്പിച്ചു
ശ്രീഭൂതനാഥ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ തരിശ് നെല്‍കൃഷിയുടെ കൊയ്ത്തു മഹോത്സവം സംഘടിപ്പിച്ചു. ശ്രീഭൂതനാഥ ക്ഷേത്രം ആറാട്ടുകുളത്തിന് സമീപം നടന്ന ചടങ്ങില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് അംഗം വസന്താ ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.
തൃക്കോവില്‍വട്ടം കൃഷി ഓഫീസര്‍ എസ് എസ് കൃഷ്ണ, എ ഡി എ പ്രീത, ജനപ്രതിനിധികളായ ഹുസൈന്‍, ആര്‍ സതീഷ്‌കുമാര്‍, മോനിഷ, അമ്മുമോള്‍, പ്രവീണ്‍, ശിവകുമാര്‍, റാഫി, അലിയാരുകുട്ടി, രാജീവ് കട്ടനാട്, പാടശേഖര സമിതി പ്രതിനിധികളായ പേരയം ത്യാഗരാജന്‍, എം ശിവന്‍പിള്ള, ബൈജു പുതുച്ചിറ, തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.312/2021)
date
- Log in to post comments