കോവിഡ് 824, രോഗമുക്തി 552
ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 7) 824 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 552 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍, വിളക്കുടി, കുളക്കട, ചവറ, തഴവ, തലവൂര്‍, തേവലക്കര, വെളിനല്ലൂര്‍, നെടുവത്തൂര്‍, പെരിനാട്, തെ•ല, മൈനാഗപ്പള്ളി, തൃക്കരുവ, മയ്യനാട്, ശാസ്താംകോട്ട, കരീപ്ര, അഞ്ചല്‍, പട്ടാഴി വടക്കേകര, മൈലം, പിറവന്തൂര്‍, കുലശേഖരപുരം, കല്ലുവാതുക്കല്‍, ഇടമുളയ്ക്കല്‍, എഴുകോണ്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 812 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്, ഇരവിപുരം-അഞ്ച്, തട്ടമല നഗര്‍, നളന്ദ നഗര്‍ എന്നിവിടങ്ങളില്‍ നാലുവീതമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-42, പുനലൂര്‍-31, കൊട്ടാരക്കര-13 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-36, വിളക്കുടി-31, കുളക്കട, ചവറ ഭാഗങ്ങളില്‍ 31 വീതവും തഴവ-27, തലവൂര്‍-25, തേവലക്കര-24, വെളിനല്ലൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 20 വീതവും പെരിനാട്-19, തെ•ല, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 18 വീതവും തൃക്കരുവ, മയ്യനാട്, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 17 വീതവും കരീപ്ര-16, അഞ്ചല്‍, പട്ടാഴി വടക്കേകര എന്നിവിടങ്ങളില്‍ 15 വീതവും മൈലം, പിറവന്തൂര്‍, കുലശേഖരപുരം ഭാഗങ്ങളില്‍ 13 വീതവും കല്ലുവാതുക്കല്‍-11, ഇടമുളയ്ക്കല്‍, എഴുകോണ്‍ പ്രദേശങ്ങളില്‍ 10 വീതവും കുണ്ടറ, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ ഒന്‍പതുവീതവും വെളിയം, പേരയം, കുന്നത്തൂര്‍, കരവാളൂര്‍, പ•ന, ശൂരനാട് നോര്‍ത്ത്, ചടയമംഗലം പ്രദേശങ്ങളില്‍ എട്ടുവീതവും മേലില, കൊറ്റങ്കര, കടയ്ക്കല്‍, പത്തനാപുരം, വെട്ടിക്കവല ഭാഗങ്ങളില്‍ ഏഴുവീതവും പനയം, നെടുമ്പന, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍, ആദിച്ചനല്ലൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ ആറുവീതവും ഏരൂര്‍, ഇട്ടിവ, ഇളമാട്, ചിതറ ഭാഗങ്ങളില്‍ അഞ്ചുവീതവും പൂയപ്പള്ളി, പട്ടാഴി, ഓച്ചിറ, ഈസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, അലയമണ്‍ എന്നിവിടങ്ങളില്‍ നാലുവീതവും മണ്‍ട്രോതുരുത്ത്, തൃക്കോവില്‍വട്ടം, ക്ലാപ്പന പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.314/2021)
- Log in to post comments