Post Category
ടിമ്പര്‍ ലോഡിംഗ് തൊഴിലാളികളുടെ ഹിത പരിശോധന 15 ന്
എരുമേലി പഞ്ചായത്തിലെ ടിമ്പര്‍ ലോഡിംഗ് മേഖലയില്‍ കേരള ചുമട്ടുതൊഴിലാളി ചട്ടം 26(അ) പ്രകാരം കാര്‍ഡ് ലഭിച്ചിട്ടുളള തൊഴിലാളികളെ ഉള്‍പ്പെടുത്തി 15 ന് ഹിത പരിശോധന നടത്തും. ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍.ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ കാഞ്ഞിരപ്പളളി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ നാലു വരെ നടക്കുന്ന ഹിതപരിശോധനയില്‍ കഴിഞ്ഞ തവണത്തെ ഹിതപരിശോധനയില്‍ പങ്കെടുത്തവരും മെയ് 15 ന് 60 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ ടിംബര്‍ ലോഡിംഗ് മേഖലയിലെ ചുമട്ടുതൊഴിലാളികള്‍ പങ്കെടുക്കണം.
(കെ.ഐ.ഒ.പി.ആര്‍-864/18)
date
- Log in to post comments