Skip to main content

ക്ഷീരമേഖലയിലെ നേട്ടം വിലയിരുത്താന്‍ ദ്വിദിന ശില്‍പ്പശാല 

 

       സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും അവലോകനം ചെയ്യുന്ന ശില്‍പ്പശാല ഇന്നലെ കുമരകത്ത് ആരംഭിച്ചു. കുമരകം  ചീപ്പുങ്കല്‍ ശിഗംഗ ഹോളി ഡെയ്‌സില്‍ നടക്കുന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യ്തു.. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  പാലുല്പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വരും വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളും ക്ഷീര കര്‍ഷകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുള്ള  പദ്ധതികളും ഇന്നവസാനിക്കുന്ന ശില്‍പ്പശാലയില്‍ ആസൂത്രണം ചെയ്യും. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി  ജില്ലകളിലെ  ക്ഷീരവികസന വകുപ്പ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അവതരിപ്പിക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും വിദഗ്ദ്ധര്‍ വിലയിരുത്തും. 

                                                    (കെ.ഐ.ഒ.പി.ആര്‍-866/18)

date