Post Category
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത വായ്പയും ഇരുചക്ര വാഹനം, കാര്‍ എന്നിവ വാങ്ങുന്നതിനും വായ്പ നല്‍കും. വ്യക്തിഗത വായ്പയ്ക്ക് പരമാവധി രണ്ട് ലക്ഷം രൂപയും ഇരുചക്ര വാഹനത്തിന് ഒരു ലക്ഷം രൂപയും കാറിന് പരമാവധി ഏഴ് ലക്ഷം രൂപയുമാണ് വായ്പ. വായ്പ അനുവദിയ്ക്കുന്ന സമയത്ത് അപേക്ഷകന് കുറഞ്ഞത് ആറ് വര്‍ഷം സര്‍വ്വീസ് ബാക്കി ഉണ്ടായിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
(കെ.ഐ.ഒ.പി.ആര്‍-869/18)
date
- Log in to post comments