ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാക്കനാട് : സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലാണ് നിയമനം. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. ബിരുദം കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 25 - 45 വയസ്സ്. പ്രതിമാസ വേതനം 30,675 രൂപ.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 20-40 വയസ്സ്. പ്രതിമാസ വേതനം 19,950 രൂപ.
ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 20-40 വയസ്സ്. പ്രതിമാസ വേതനം 17,325.
ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കുക.
- Log in to post comments