ആശ്രാമം വാക് വേ നവീകരണ പദ്ധതി, അഷ്ടമുടി വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം; ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 9) മുഖ്യമന്ത്രി നിര്‍വഹിക്കും
ആശ്രാമം വാക് വേ നവീകരണ പദ്ധതി, അഷ്ടമുടി വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം എന്നിവയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 9) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആശ്രാമം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ഫിഷറീസ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയാകും.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എം മുകേഷ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പ്പറേഷന്‍ നഗരകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ബഞ്ചമിന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ബി ജയന്തി, തൃക്കരുവ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷെഹിന, തൃക്കരുവ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രതീഷ്, ഡി റ്റി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എക്‌സ് ഏണസ്റ്റ്, ജി മുരളീധരന്‍, എ കെ സവാദ്, കെ ശ്രീകുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി കമലമ്മ, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നദീര്‍, ഹാബിറ്റാറ്റ് പ്രോജക്ട് എഞ്ചിനീയര്‍ നവിലാല്‍, ഡി റ്റി പി സി സെക്രട്ടറി സി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.317/2021)
- Log in to post comments