Post Category
ഖാദി ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊച്ചി: ഖാദി ബോര്‍ഡില്‍ നിന്നും സി.ബി.സി പദ്ധതി പ്രകാരം വിവിധ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വായ്പ എടുത്ത സംരംഭകരില്‍ വായ്പ കുടിശിക ഉളളവര്‍ക്ക് ഡിസംബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ ഖാദി ബോര്‍ഡ് യോഗം തീരുമാനിച്ചു.
പിഴ പലിശ ഒഴിവാക്കിക്കൊണ്ടുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം വായ്പ കുടിശികയുളള എല്ലാ സംരംഭകരും പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫേഅണ്‍ 0484-2339080.
date
- Log in to post comments