Post Category
ലേഖനം മത്സരം സംഘടിപ്പിക്കും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോ ആശുപത്രി സീതാലയം വനിതകള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കും. ആധുനിക കാലത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനം സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി, തേവള്ളി, കൊല്ലം-691009 വിലാസത്തിലോ ലെലവേമഹമ്യമാസഹാ@ഴാമശഹ.രീാ വിലാസത്തിലോ മാര്‍ച്ച് ഒന്നിനകം നല്‍കണം. വിശദ വിവരങ്ങള്‍ 0474-2791313 നമ്പരില്‍ ലഭിക്കും. മാര്‍ച്ച് എട്ടിന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
(പി.ആര്.കെ നമ്പര്‍.337/2021)
date
- Log in to post comments