Post Category
വീടെന്ന സ്വപ്നം അച്യുതന് ഇനി സഫലം
അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം അദാലത്തില്‍ സഫലമായതിന്റെ സന്തോഷത്തിലാണ് എടപ്പാള്‍ സ്വദേശി അരിയാടത്ത് അച്ചുതന്‍. അദാലത്തില്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉറപ്പു നല്‍കി. എടപ്പാള്‍ കോലളമ്പ് പൂക്കരത്തറയില്‍ പൊളിഞ്ഞു വീണ വീട്ടില്‍ മകള്‍ സുനിതയുമൊത്താണ് അച്യുതന്‍ താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പുള്ള കാറ്റിലാണ് വീട് പൊളിഞ്ഞ് തകര്‍ന്നത്. 21 വര്‍ഷം മുമ്പാണ് അച്യുതന്റെ ഭാര്യ മരിച്ചത്. മറ്റു മൂന്ന് പെണ്‍മക്കളുടെയും വിവാഹം ചെയ്തു കൊടുത്ത അച്യുതന് സുരക്ഷിതമായ ഒരു വീടൊരുക്കുക എന്നത് ഏറെ പ്രയാസമാണ്. സര്‍ക്കാരിന്റെ വാര്‍ധക്യ പെന്‍ഷനാണ് അച്യുതന്റെ ഏക വരുമാന മാര്‍ഗം. അദാലത്തിലൂടെയുള്ള പരിഹാരം ഏറെ സന്തോഷമാണെന്നും മുന്നോട്ടുള്ള ജീവിതത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും അച്യുതന്‍.
date
- Log in to post comments