Post Category
ബോധവല്‍ക്കരണ സെമിനാര്‍
ജില്ലയിലെ നാവിക സേനയില്‍ നിന്ന് വിരമിച്ച വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കായുള്ള ബോധവല്‍ക്കരണ സെമിനാര്‍ മെയ് 16ന് രാവിലെ 11 മുതല്‍ 12:30 മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികള്‍ സെമിനാറില്‍ വിശദീകരിക്കും. ജില്ലയിലെ നാവികസേനാ വിമുക്തഭടന്‍മാരുടെ വിധവകള്‍ പങ്കെടുക്കണം. ഫോണ്‍ : 04985 223380
date
- Log in to post comments