Skip to main content

ലോകപരിസ്ഥിതി ദിനം: വൃക്ഷതൈ വിതരണം

ആലപ്പുഴ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനായി ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ വിവിധയിനം കൂടതൈകൾ, തേക്കിൻ സ്റ്റമ്പുകൾ തയ്യാറാക്കുന്നു. ആവശ്യമുള്ളവർ ( വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വ്യക്തികൾ) മെയ് 15നകം  സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ്,കൊമ്മാടി പി.ഒ, ആലപ്പുഴയിലും, സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ്, മിനിസിവിൽസ്റ്റേഷൻ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും  അപേക്ഷ നൽകാം. ഇ-മെയിൽ acf.sf-alpy.for@kerala.gov.inrosfchnr@gmail.com ഫോൺ: 0477-2246034, 8547603709, 9946871805. 

(പി.എൻ.എ 961/ 2018)

പരിശീലന പരിപാടി 

ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തെ നിയമത്തെ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് തല ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട ആർക്കിടെക്ക്റ്റുകൾ എൻജിനീയർമാർ എന്നിവർക്കുമായി മെയ് 11ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ല പ്ലാനിങ് കമ്മിറ്റി ഹാളിൽ പരിശീലന പരിപാടി നടത്തും.വിവരങ്ങൾക്ക് ടൗൺ പ്ലാനർ, ജില്ല നഗരാസൂത്രണ കാര്യാലയം, സിവിൽ സ്റ്റേഷൻ, തത്തംപള്ളി പി.ഒ, ആലപ്പുഴ. ഫോൺ: 0477 225339.

(പി.എൻ.എ 962/ 2018)

ബിരുദധാരികൾക്ക് അവസരം

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ തസ്തികയിലേക്ക് ഏപ്രിൽ  9 നു അഭിമുഖം നടത്തുന്നു. 2018  ൽ  ബിരുദം പൂർത്തിയാകുന്ന ബി എസ് സി ,ബികോം ,ബിബിഎ , ബി എ എന്നീ വിഭാഗങ്ങൾക്കാണ് അവസരം.100ൽ അധികം ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബുധനാഴ്ച 10 മണിക്ക്  ബയോഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്നിവയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം.  വിവരങ്ങൾക്ക് : 0477 -2230624, 8078828780, 9061560069.

(പി.എൻ.എ 963/ 2018)

date