Post Category
മൂന്നു പേർ കൂടി പത്രിക നൽകി
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഡി. വിജയകുമാർ (ഇൻഡ്യൻ നാഷണൽ കോൺഗ്രസ്), ബി.ജെ.പി. സ്ഥാനാർഥിയായി ബി.ജെ.പിയിലെ അഡ്വ.പി.എസ്.ശ്രീധരൻപിള്ള, ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി രാജീവ് കുമാർ എന്നിവർ വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ. എം.വി. സുരേഷ്‌കുമാർ മുമ്പാകെ പത്രിക സമർപ്പിച്ചു. ചെങ്ങന്നൂർ പുലിയൂർ ലക്ഷ്മി ഭവനത്തിൽ പരേതരായ ദാമോദരൻപിള്ള, സരോജിനിയമ്മ ദമ്പതികളുടെ മകനാണ് 65 വയസുള്ള ഡി. വിജയകുമാർ. കോഴിക്കോട് പുതിയറ പടിഞ്ഞാറെപ്പറമ്പിൽ പ്രണവം സുകുമാരൻ നായരുടെ മകനാണ് 64 വയസ്സുകാരനായ ശ്രീധരൻപിള്ള. ചെങ്ങന്നൂർ വാഴാർമംഗലം പള്ളത്ത് കുടുംബാംഗമാണ് 38 വയസ്സുകാരനായ രാജീവ്കുമാർ.
(പി.എൻ.എ 964/ 2018)
date
- Log in to post comments