Skip to main content

പ്ലസ് വണ്‍ അപേക്ഷ: അക്ഷയ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക്

 

     ജില്ലയില്‍ പ്ലസ് വണ്‍ ഏകജാലകം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം. പ്ലസ്‌വണ്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ ആലോചിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഓണ്‍ലൈന്‍   സേവന രംഗത്ത് 15 വര്‍ഷം പരിചയമുള്ള  അക്ഷയ ഇ കേന്ദ്രങ്ങളില്‍  അപേക്ഷ നല്‍കുക. രേഖകള്‍ ദുരുപയോഗം വരാതെ ശ്രദ്ധിക്കുക.   അടുത്തുള്ള അംഗീകൃത അക്ഷയ കേന്ദ്രം അറിയുവാന്‍ മലപ്പുറം ജില്ലാ അക്ഷയ പ്രൊജക്ട് ഓഫീസിലേക്ക് വിളിക്കൂ.  0483-2739027/28

 

date