Post Category
സംസ്ഥാന ക്ഷീര സംഗമം ഇന്ന്(ഫെബ്രുവരി 11) കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന ക്ഷീര സംഗമം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന്(ഫെബ്രുവരി 11) ഉദ്ഘാടനം ചെയ്യും രാവിലെ 11.30 സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡ് ദാനവും ഗവര്‍ണര്‍ നിര്‍വഹിക്കും.
വനം-ക്ഷീരവികസന-മൃഗസംരക്ഷ വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖപ്രഭാഷണം നടത്തും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എം എല്‍ എ, ക്ഷീരവികസന മൃഗസംരക്ഷണം വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ സി എം എം എഫ്-മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എന്‍ രാജന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.358/2021)
date
- Log in to post comments