Skip to main content

മല്‍സരിക്കാന്‍ നഗരസഭാധ്യക്ഷനും, ആവേശം വിതറി പാതാളത്ത് വികസന ക്വിസ് മല്‍സരം

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പാതാളത്ത് സംഘടിപ്പിച്ച ജനസഭയിലെ വികസന ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഡി സുജിലും ചേര്‍ന്നതോടെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വാശിയോടെ നഗരസഭാംഗങ്ങളും നാട്ടുകാരും രാഷ്ട്രീയ നേതാക്കാളും കളത്തിലിറങ്ങി. അതോട ക്വിസ് മല്‍സരം തീപാറിയ മറ്റൊരു മല്‍സരമായി. മല്‍സരത്തിന്റെ അവസാനം ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ ഒരേ മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തിനായി വീണ്ടും മല്‍സരം. ആറ് റൗണ്ടോളം പിടിച്ചുനിന്ന്‌ശേഷം ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ചെയര്‍മാന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കെ.ബി സൂലൈമാനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം എ. രഘു നേടി. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ അധികരിച്ച് ആവിഷ്‌കരിച്ച ജനസഭയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ശേഷമാണ് വികസന ക്വിസ് മല്‍സരം സംഘടിപ്പിച്ചത്. ഏലൂര്‍ നഗരസഭ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അംബിക ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ജനസഭ നഗരസഭാധ്യക്ഷന്‍ എ.ഡി സുജില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി.ബി രാജേഷ്, പി.എം അയൂബ്, സൈബൈദ നൂറുദീന്‍, എസ്.ഷാജി, സി.പി.എം നേതാക്കളായ കെ.ബി സുലൈമാന്‍, പി.വി ശ്യാമളന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ജയകുമാര്‍, സി.കെ സനല്‍ എന്നിവര്‍ സംസാരിച്ചു.

date