Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി കരാര്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസവാടക വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമുണ്ട്. ഇനി പറയുന്ന മോഡല്‍ വാഹനങ്ങള്‍ക്ക് പ്രതിമാസം കുറഞ്ഞത് 1000 കി.മീ. എന്ന നിരക്കില്‍ ഓടുന്നതിനുള്ള ജിഎസ്ടി ഉള്‍പ്പെടെയുള്ള ചുരുങ്ങിയ നിരക്ക് കാണിച്ചിരിക്കണം. ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്യുന്ന ഏജന്‍സിയുടെ ക്വട്ടേഷന്‍ അംഗീകരിക്കുന്നതും, അംഗീകരിക്കുന്ന ഏജന്‍സി എഗ്രിമെന്റ് തീയതി മുതല്‍ ഒരു വര്‍ഷക്കാലം നിശ്ചിത നിരക്കില്‍ വാഹനം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അല്ലെങ്കില്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും എത്തിച്ചു നല്‍കാമെന്ന് 200/- രൂപാ മുദ്രപത്രത്തില്‍ കരാര്‍ നല്‍കേണ്ടതുമാണ്. മുദ്രവച്ച ക്വട്ടേഷനുകള്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റ്, എറണാകുളം, കൊച്ചി-682018 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി   22 ഉച്ചയ്ക്ക് 12.00 വരെ. ഹാജരാകുന്ന അപേക്ഷകരുടെ മുന്നില്‍വച്ച് അന്നേ ദിവസം ഉച്ചയ്ക്ക് 3.00 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കുന്നതാണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനുപുറത്ത്  “വാഹന ക്വട്ടേഷന്‍” എന്ന് രേഖപ്പെടുത്തേണ്ടതാണ്. ആവശ്യപ്പെടുന്ന വാഹനങ്ങളുടെ വിവരം 1. മാരുതി ഡിസയര്‍  2. മഹീന്ദ്രാ ബൊലീറൊ, 3. തത്തുല്യ നിലവാരത്തിലോ ഉയര്‍ന്നനിലവാരത്തിലോ ഉള്ള ഇതരവാഹനങ്ങള്‍.

date