Skip to main content

ഹിന്ദുസ്ഥാൻ ലിവർ കമ്പനിയുടെ ഭൂമി ഏറ്റെടുത്തു 

 

എറണാകുളം : ഹിന്ദുസ്ഥാൻ ലിവർ കമ്പനിയുടെ പഴയ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള 53.21.825 ഏക്കർ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തു. കണയന്നൂർ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിഷ് റഷീദിന്റെ ഉത്തരവിൻ പ്രകാരം കണയന്നൂർ തഹസീൽദാർ പി . സജി , ഭൂരേഖ തഹസിൽദാർ റാണി പി എൽദോ ഡെപ്യൂട്ടി തഹസീൽദാർമാരായ കെ എൻ ബിന്ദു , വിനോദ് , താലൂക് സർവേയർ തമ്പയ് പോൾ, എറണാകുളം  വില്ലജ് ഓഫീസർ എൽ  സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെടുത്ത് . കേരളം ഭൂ പരിഷ്കരണ ചട്ടപ്രകാരമാണ് ഭൂമി ഏറ്റെടുത്ത്. 

date