സ്പീക്ക് യംഗ് - യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഭാവി കേരളത്തെ സംബന്ധിച്ച സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ യുവാക്കളുടെ അഭിപ്രായങ്ങള്‍ സമാഹരിക്കുകയും അവ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടി സ്പീക്ക് യംഗ് - യുവത പറയുന്നു ഭാവി കേരളത്തെ കുറിച്ച് പരിപാടി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഇന്ന്(ഫെബ്രുവരി 12) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിക്കും.
ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും സ്പീക്ക് യംഗ് പരിപാടിയില്‍ കലാ-കായിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പത്തനാപുരം ടൗണ്‍ ഷോപ്പിംഗ് മാള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന് സമീപമുള്ള ധന്യ ഓഡിറ്റോറിയം, ഇരവിപുരം പള്ളിമുക്ക് ഇക്ബാല്‍ ലൈബ്രറി, ചാത്തന്നൂര്‍ സിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, പുനലൂര്‍ ചെമ്മന്തൂര്‍ സാംസ്‌കാരിക നിലയം, ചവറ ബി ജെ എം കോളേജ് ഓഡിറ്റോറിയം, കുണ്ടറ ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഓഡിറ്റേറിയം, കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം, ചടയമംഗലം കിഴക്കുംഭാഗം ടൗണ്‍ ഹാള്‍, കുന്നത്തൂര്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി..എസ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍.360/2021)
- Log in to post comments