Skip to main content

കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം 13 ന്

പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് പഞ്ചായത്തില്‍ കഴുതുരുട്ടി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 13 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.
വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ് ആദ്യ വില്‍പ്പന നിര്‍വഹിക്കും. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി എം അലി അസ്ഗര്‍പാഷാ, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജര്‍ വി ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് രമണി വിജയന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ടി ശാന്തകുമാരി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.368/2021)

 

date