Post Category
സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് 14 ന്
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവച്ച അദാലത്ത് ഫെബ്രുവരി 14 ന് കരുനാഗപ്പള്ളി ലോര്‍ഡ്സ് പബ്ലിക് സ്ക്കൂളില്‍ നടക്കും. അദാലത്തില്‍ പുതിയ അപേക്ഷകളും സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കുന്നത്, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വീട് ലഭിക്കുന്നതിന,് പട്ടയം ലഭിക്കുന്നതിന്, 2018 ലെ പ്രളയ നഷ്ടപരിഹാരം/നഷ്ടപരിഹാര വര്‍ധനവ് സംബന്ധിച്ച അപേക്ഷകള്‍ എന്നിവ അദാലത്തില്‍ സ്വീകരിക്കുന്നതല്ല. എന്നാല്‍ ഇത്തരം പരാതികള്‍ വ്യവസ്ഥാപിതമായ രീതിയില്‍ സാധാരണ നല്കുന്ന രീതിയില്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നല്‍കാവുന്നതാണ്.
(പി.ആര്.കെ നമ്പര്‍.371/2021)
date
- Log in to post comments