Skip to main content

കോവിഡ് 579, രോഗമുക്തി 306

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 11) 579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 306 പേര്‍ രോഗമുക്തരായി.  കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, എഴുകോണ്‍, പ•ന, പവിത്രേശ്വരം, നെടുമ്പന, തഴവ, ഇളമാട്, മയ്യനാട്, മൈലം, നെടുവത്തൂര്‍, വെട്ടിക്കവല, തൃക്കോവില്‍വട്ടം, മേലില, വിളക്കുടി, കരവാളൂര്‍, കുലശേഖരപുരം, ചവറ, പെരിനാട്, വെളിനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍  കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 570 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 63 പേര്‍ക്കാണ് രോഗബാധ. കാവനാട്-10, ഇരവിപുരം-ഏഴ്, കിളികൊല്ലൂര്‍ തട്ടാമല ഭാഗങ്ങളില്‍ നാലു വീതവും അയത്തില്‍-മൂന്ന്  എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍  രോഗബാധിതര്‍ ഉള്ളത്.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-18, കരുനാഗപ്പള്ളി-12, പരവൂര്‍-നാല്, പുനലൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-24, എഴുകോണ്‍-23, പ•ന, പവിത്രേശ്വരം പ്രദേശങ്ങളില്‍ 21 വീതവും നെടുമ്പന-20, തഴവ-17, ഇളമാട്, മയ്യനാട് എന്നിവിടങ്ങളില്‍ 16 വീതവും മൈലം-15, നെടുവത്തൂര്‍ വെട്ടിക്കവല ഭാഗങ്ങളില്‍ 13 വീതവും തൃക്കോവില്‍വട്ടം-12, മേലില, വിളക്കുടി, പ്രദേശങ്ങളില്‍ 11 വീതവും കരവാളൂര്‍, കുലശേഖരപുരം, ചവറ, പെരിനാട്, വെളിനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 10 വീതവും അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ, പത്തനാപുരം, പിറവന്തൂര്‍ ഭാഗങ്ങളില്‍ ഒന്‍പതു വീതവും പൂയപ്പള്ളി, പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ എട്ടു വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, ഓച്ചിറ, തേവലക്കര എന്നിവിടങ്ങളില്‍ ഏഴു വീതവും ഇട്ടിവ-ആറ്, കടയ്ക്കല്‍, ചിറക്കര, തൃക്കരുവ, പട്ടാഴി വടക്കേക്കര, പട്ടാഴി ഭാഗങ്ങളില്‍ അഞ്ചു വീതവും ഇടമുളയ്ക്കല്‍, കിഴക്കേകല്ലട, കരീപ്ര, കല്ലുവാതുക്കല്‍, കൊറ്റങ്കര, നിലമേല്‍ പ്രദേശങ്ങളില്‍ നാലു വീതവും കുണ്ടറ, കുന്നത്തൂര്‍, തലവൂര്‍, തെ•ല, പൂതക്കുളം എന്നിവിടങ്ങളില്‍  മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മാറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 (പി.ആര്‍.കെ നമ്പര്‍.374/2021)

date