കാലത്തിനൊത്ത മാറ്റം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യം- മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
പ്രതിസന്ധികളെ അതിജീവിച്ച് കാലത്തിനൊത്ത മാറ്റം പ്രായോഗികമാക്കിയുള്ള സമീപനം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കുണ്ടറ ഐ എച്ച് ആര്‍ ഡി യിലെ അക്കാദമിക് ബ്ലോക്കിന്റെ മൂന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അക്കാദമിക നിലവാരവും സര്‍ഗ്ഗാത്മക വാസനകളും വിപുലപ്പെടുത്തുന്നതില്‍ പശ്ചാത്തല സൗകര്യ വികസനം പ്രധാനമാണ്.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചത്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്തോടെ മികച്ച നിലവാരത്തോടെ ലാബ്, ക്ലാസ്സ് മുറി സൗകര്യങ്ങള്‍ ഒരുക്കാനാകും. നിലവില്‍ നാല് ബിരുദ കോഴ്സുകളും ഒരു ബിരുദാനന്ദര കോഴ്സുമാണ് ഐ എച്ച് ആര്‍ ഡി യിലുള്ളത്.
കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ചടങ്ങില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഓമനക്കുട്ടന്‍, ഗ്രാമപഞ്ചായത്തംഗം സുരഭി, മുന്‍ ഗ്രാമപഞ്ചായത്തംഗം വി ശിവപ്രസാദ്, കോളേജ് പ്രിന്‍സിപ്പല്‍ കെ സിന്ധു, പി ടി എ പ്രസിഡന്റ് ദീപു വര്‍ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അര്‍ഷാദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, അധ്യാപകര്‍-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.379/2021)
- Log in to post comments