Skip to main content

ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം 15 ന്

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 15 ന് രാവിലെ 10 ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.
  കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നില ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും.
കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഷാജു, കൗണ്‍സിലര്‍ എസ് അരുണ്‍കുമാര്‍, റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രാജീവ്, എന്‍ഫോഴ്‌സ്‌മെന്റ് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഡി മഹേഷ്, തഹസീല്‍ദാര്‍ നിര്‍മ്മല്‍ കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ബിനു ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.383/2021)

 

date